
ആലപ്പുഴ: സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ. അനുജൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരന്റെ പ്രതികരണം. തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു.
ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്ന് നേരത്തെ സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു വിമർശിച്ചിരുന്നു. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും ബി ബിനു പറഞ്ഞിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്.
അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21നാണ് ആരംഭിക്കുന്നത്. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. സഭയുടെ ആദ്യ ദിവസം എല്ലാവരും ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് ജി സുധാകരനെയാണ്. . ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയരംഗങ്ങളില്‍ ചര്‍ച്ചയാകുന്നത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും.






