
തിരുവനന്തപുരം: യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആല്‍ബി-ഉഷാകുമാരി ദമ്പതികളുടെ മകള്‍ പൂവച്ചല്‍ സ്വദേശി റോഷ ആല്‍ബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോന്‍ ആണ് ഭര്‍ത്താവ്. മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.






