
' പത്തൊമ്പതാം നൂറ്റാണ്ട്' , ' പളളിച്ചട്ടമ്പി' എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രയങ്കരിയായ നടിയാണ് കയാദു ലോഹര്‍. ഇപ്പോള്‍ സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കയാദു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ അവന്‍ എവിടെ എത്തിയാലും, താന്‍ എപ്പോഴും അവന്റെ പിന്നില്‍ ഒരു കാവലായി ഉണ്ടാകുമെന്നും അവനെ പിന്തുണയ്ക്കുമെന്നും അളവറ്റ രീതിയില്‍ സ്‌നേഹിക്കുമെന്നും താരം കുറിച്ചു.
'' എന്റെ കുഞ്ഞനിയന് ജന്മദിനാശംസകള്‍. നീ എത്രയൊക്കെ വളര്‍ന്നാലും എനിക്ക് എപ്പോഴും എന്റെ ആ പഴയ കുഞ്ഞനിയന്‍ തന്നെയായിരിക്കും. ജീവിതത്തില്‍ മറ്റെന്തെങ്കിലുമൊക്കെ ആകുന്നതിന് മുന്‍പ്, ഞാന്‍ ആദ്യം ആയത് ഒരു ചേച്ചിയാണ്. നിന്റെ ചേച്ചി ആയിരിക്കുക എന്നത് ഒരു ഫുള്‍ടൈം ജോലി പോലെയാണ്. നീ ഒട്ടും അനുസരിക്കാത്ത ഉപദേശങ്ങള്‍ തരുക, എല്ലാവരില്‍ നിന്നും നിന്നെ സംരക്ഷിക്കുക, ഒപ്പം എപ്പോഴും ഞാനാണ് ശരിയെന്ന് നിന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുക.
ഞാന്‍ നിന്നെ കളിയാക്കിയേക്കാം, നിന്നോട് വഴക്കിട്ടേക്കാം, ചിലപ്പോഴൊക്കെ അധികാരം കാണിച്ചേക്കാം, പക്ഷേ അതൊക്കെ ഒരു ചേച്ചി എന്ന നിലയിലുള്ള എന്റെ പ്രത്യേക അവകാശമാണ് . എനിക്കല്ലാതെ മറ്റാര്‍ക്കും എന്റെ അനിയനെ ശല്യം ചെയ്യാന്‍ അവകാശമില്ല.
ജീവിതം നിന്നെ എവിടെയൊക്കെ എത്തിച്ചാലും, നിന്റെ ചേച്ചി എപ്പോഴും നിനക്ക് പിന്നില്‍ കാവലായി ഉണ്ടാകും. നിന്നെ സംരക്ഷിച്ചും, പിന്തുണച്ചും, അളവറ്റ രീതിയില്‍ സ്‌നേഹിച്ചും. ശരി, ഇനിയിപ്പോ ഇതൊക്കെ മതി! ജന്മദിനാശംസകള്‍'', എന്നാണ് കയാദു ലോഹര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.






