
നടി റെബ മോണിക്ക ജോണ്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മയാകാന്‍ ഒരുങ്ങുന്ന താരം ഇപ്പോള്‍ അവധി ആഘോഷത്തിലാണ്. ഭര്‍ത്താവ് ജോമോന്‍ ജോസഫിനൊപ്പം ഫുക്കറ്റിലാണ് താരം ഉളളത്. നിറവയറിലുള്ള താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കിന് താഴെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
2022 ലായിരുന്നു റെബയും ജോമോന്‍ ജോസഫും വിവാഹിതരാകുന്നത്. അടുത്തിടെയാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം', 'ഫോറന്‍സിക്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ റെബ, ദളപതി വിജയ് നായകനായ 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലെ അനിത എന്ന കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.






