
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കി. കെ.റെയിലുമായി ബന്ധപ്പെട്ട കുറ്റികള്‍ പിഴുതു മാറ്റുകയും ഭൂമിയേറ്റെടുക്കലിനുമായി പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദാക്കി. രണ്ടാം മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ അനേകകരാണ് വിഷമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനേകം കേസുകളുണ്ട്. കേസുകളുടെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുമ്പാകെ വെക്കും. പദ്ധതിയുടെ ഭാഗമായ മഞ്ഞക്കുറ്റികള്‍ മാറ്റാന്‍ റവന്യൂവകുപ്പിന് നിര്‍ദേശം നല്‍കി.
2026 ഓഗസ്റ്റിന് 31 ന് കാലവധി അവസാനിക്കുന്ന പിഎസ് സിയുടെ എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി എല്ലാ റാങ്കുപട്ടികകളുടെ കാലവധി നവംബര്‍ 30 വരെ നീട്ടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒുര അപ്പോയ്ന്‍മെന്റുകളും നടപ്പാക്കാത്ത സാഹചര്യത്തില്‍ അനേകം ചെറുപ്പക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന നിലയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. പത്മപുരസ്‌ക്കാരാം തയ്യാറാക്കാനുള്ള ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചു. ഹൈക്കോടതി അഡീഷണല്‍ അഡ്വ. ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയോഗിച്ചു എന്നിവയായിരുന്നു തീരുമാനം.
യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രഖ്യാപനങ്ങള്‍ അതാതു വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി. വിഷന്‍ 2030 എന്നാണ് അതിന് നല്‍കിയിരിക്കുന്ന പേര്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി എല്ലാം നടപ്പാക്കും. ജൂണ്‍ 1 മുതല്‍ 100 ദിവസത്തിനുള്ളില്‍ ഏറ്റവും അത്യാവശ്യമായി എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ വകുപ്പുകളില്‍ നിന്നുള്ള പ്രൊപ്പോസല്‍ ക്ഷണിക്കും.






