
അഞ്ച് പതിറ്റാണ്ടോളം പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്നു ശ്രീദേവി കപൂര്‍. താരത്തിന്റെ മകളെന്ന ലേബലില്‍ ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് ജാന്‍വി കപൂര്‍. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ ജാന്‍വി പ്രേക്ഷകഹൃദയം കീഴടക്കി. ഒരു സിനിമാ കുടുംബത്തിൽ നിന്ന് വന്ന ജാൻവിക്ക് അഭിനയം വളരെ സ്വാഭാവികമായി വന്നു ചേര്‍ന്നു.
അഭിനയമികവില്‍ മാത്രമല്ല ബോളിവുഡ് ഇൻഡസ്ട്രിയിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന നായികമാരിൽ ഒരാള്‍ കൂടിയെന്ന പ്രത്യേകതയും ജാൻവി കപൂറിനുണ്ട്. പലപ്പോഴും ജാൻവിയുടെ ഫാഷൻ ചോയ്സുകൾ ഫാഷൻ ലോകത്തിന്റെയും ആരാധകരുടെയും ഇഷ്ടം കവരാറുണ്ട്. പൊതുവേദികളിലും സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായും ജാന്‍വി ധരിക്കുന്ന ഔട്ട്ഫിറ്റുകള് എന്നും ഫാഷന്‍ ലോകത്ത് തരംഗമാകാറുണ്ട്.
ഇപ്പോഴിതാ പാസ്റ്റല്‍ ബ്ലൂ സാരിയില്‍ ഹോട്ട് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളില്‍ തിളങ്ങുകയാണ് ജാന്‍വി കപൂര്‍. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മൽഹോത്രയുടെ അതിശയിപ്പിക്കുന്ന സാരി ലുക്കിൽ ദേശീ ഗേള്‍ വൈബിലാണ് ജാന്‍വി തിളങ്ങുന്നത്. വണ്‍ ഷോള്‍ഡര്‍ ഫ്ലൂയിഡ് ഡ്രാപ്പില്‍ ബ്ലൂ ഷിഫോൺ സാരിയ്ക്കൊപ്പം ടെക്സ്ചർ ചെയ്ത ഡീറ്റെയിലിംഗ് ഉള്ള ബാൻഡേ ബ്ലൗസുമാണ് ജാന്‍വി ധരിച്ചത്. കഴുത്തിൽ മനോഹരമായി ചുറ്റിപ്പിടിച്ച് പിന്നിൽ നിന്ന് താഴേക്ക് പതിക്കുന്ന ടാസൽ ആക്സന്റുകളാൽ അലങ്കരിച്ച മാച്ചിംഗ് ദുപ്പട്ടയായിരുന്നു ഈ സാരി ലുക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പരമ്പരാഗത വസ്ത്രധാരണത്തിന് ഒരു സമകാലിക ട്വിസ്റ്റ് നൽകുകയായിരുന്നു മനീഷിന്റെ ഈ ഡിസൈനര്‍ സാരി ലുക്ക്.
‘‘ഇതുവരെ ഞാൻ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത എല്ലാ സിനിമകളിലെയും സ്വിറ്റ്സർലൻഡിലെ ഗാന ചിത്രീകരണങ്ങളിൽ നിന്ന് എനിക്ക് എപ്പോഴും ഇഷ്ടപ്പെട്ട മൃദുവായ ഷിഫോണിന്റെ ഒഴുക്ക്... അത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു തുണിത്തരമാണ്. ഒഴുകുന്ന ഡ്രാപ്പോടുകൂടിയ ഹാന്‍ഡ് പ്രിന്റഡ് ഫ്രഞ്ച് ഷിഫോൺ ഫ്രിഞ്ച് സാരിയിൽ സൂപ്പര്‍ ഗോര്‍ജസ് ജാന്‍വി കപൂര്‍... നമ്മുടെ ഇന്ത്യൻ ദുപ്പട്ടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2026 ലോകമെമ്പാടുമുള്ള ഡ്രേപ്പിന്റെ വർഷമാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മനീഷ് മല്‍ഹോത്ര ജാന്‍വിയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
തന്റെ വരാനിരിക്കുന്ന ചിത്രമായ പെഡിയുടെ ട്രെയിലർ ലോഞ്ചിൽ സഹതാരം രാം ചരണിനൊപ്പം ജാൻവി കപൂർ എത്തിയത് ഈ സാരി ലുക്കിലാണ്.
ബുച്ചി ബാബു സന നയിക്കുന്ന വരാനിരിക്കുന്ന സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് പെഡി. വൃദ്ധി സിനിമാസിന്റെ നിർമ്മാതാവ് വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിൽ രാം ചരൺ പ്രധാന വേഷത്തിൽ എത്തുന്നു. ഒപ്പം ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാം ചരൺ നായകനാകുന്ന 16-ാമത്തെ ചിത്രമാണിത്. ഇഇതിഹാസ ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. പെഡ്ഡി 2026 ജൂൺ 6 നാണ് തിയേറ്ററുകളിൽ എത്തുന്നത്.






