
ധനുഷ്-ശ്രുതി ഹാസന് ചിത്രം ത്രീയിലെ ‘കണ്ണഴകാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. ഗാനരംഗത്തിലെ ശ്രുതി ഹാസന്റെ ലുക്കില്‍ മുടി പിന്നിയിട്ടാണ് അനുപമ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഈ പാട്ട് പലയാവര്‍ത്തി കേട്ടിട്ടുണ്ടെന്നും മുടി രണ്ട് വശത്തേക്കായി പിട്ടിക്കെട്ടുമ്പോഴെല്ലാം ഈ പാട്ടാണ് മനസ്സിലേക്ക് വരാറുളളതെന്നും വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അനുപമ പറയുന്നു. ഇന്ന് മുടി പിന്നിക്കെട്ടിയപ്പോള് വീണ്ടും ഈ പാട്ട് മനസ്സിലേക്ക് വന്നെന്നും അപ്പോള്‍ പാടി നോക്കാമെന്നന് തോന്നിയതാണെന്നും താരം കുറിച്ചു.
‘ത്രീ സിനിമയിലെ ഈ ഗാനം പലയാവര്‍ത്തി കണ്ടാണ് ഞാന വളര്‍ന്നത്. അതിനുശേഷം, ഞാന്‍ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും.
ഇന്ന് രാവിലെ യാദൃച്ഛികമായി കണ്ണാടിയുടെ മുന്നില്‍ ഇരുന്ന് ഈ ഹെയര്‍സ്റ്റൈല്‍ ചെയ്തു. തല്‍ക്ഷണം ആ പാട്ട് ഓര്മ വന്നു. അപ്പോഴിതൊന്ന് പാടി നോക്കിയാലെന്താ എന്ന് തോന്നി. ഞാന്‍ മാത്രമാണോ ഈ ഹെയര്സ്റ്റെലിനെ ആ ഗാനവുമായി ബന്ധപ്പെടുത്തുന്നത്? ദയവായി എന്നേട് പറയൂ ’അനുപമയുടെ വാക്കുകള്‍.
നിരവധിപ്പേരാണ് അനുപമയുടെ വീഡിയോയക്ക് ലൈക്കും കമന്റുകളുമായെത്തിയത്. അനുപമയുടെ പാട്ട് വളരെ മനോഹരമായിട്ടുണ്ടെന്നും, ലുക്ക് ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.
2012 ല്‍ പുറത്തിറങ്ങിയ ധനുഷ്-ശ്രുതി ഹാസന് ചിത്രമാണ് ത്രീ. ചിത്രത്തിലെ ‘കണ്ണഴകാ’ എന്ന ഗാനം തമിഴിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ്. അനിരുദ്ധ് സംഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ധനുഷാണ്. ധനുഷും ശ്രുതിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.






