
മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് ഗായകന്‍ സൂരജ് സന്തോഷ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വി.ഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതിനെയാണ് സൂരജ് സന്തോഷ് വിമര്‍ശിക്കുന്നത്. നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരനെന്ന് സ്വയം വിശേഷിപ്പിച്ച വി.ഡി സതീശന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വൈരുദ്ധ്യമാണെന്നും സൂരജ് കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറിയിലൂടെയായിരുന്നു സൂരജിന്റെ വിമര്‍ശനം.
സൂരജ് സന്തോഷിന്റെ വാക്കുകള്‍:
നമ്മുടെ മുഖ്യമന്ത്രി വി. ഡി സതീശന്‍ പറയുന്നത് താനൊരു വലുതപക്ഷക്കാരനല്ലെന്നാണ്. ഒരു അഭിമുഖത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് നെഹ്റുവിയന്‍ ഇടതുപക്ഷക്കാരന്‍ എന്നാണ്. പക്ഷെ അതില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്. അതേസമയം, ജവഹര്‍ലാല്‍ നെഹ്റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നു.
സത്യ പ്രതിജ്ഞ ചൊല്ലുമ്പോള്‍ അദ്ദേഹം തന്റെ ജാതിപ്പേര് പരസ്യമായി ഉപയോഗിക്കുകയും ചെയ്തു. പശ്ചാല്ലത്തല സംഗീതം വന്ദേ മാതരം ആയിരുന്നുവെന്നതും ഓര്‍ക്കണം.
മസാല കോഫി എന്ന മ്യൂസിക് ബാന്‍ഡിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് സൂരജ് സന്തോഷ്. ' തനിയേ മിഴികള്‍ തുളുമ്പിയോ', ' ആരാധികേ', ' കുഞ്ഞിക്കവിള്‍ മേഘമേ' തുടങ്ങി സൂരജ് ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.






