
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം ' ദൃശ്യം 3' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ പിറന്നാള്‍ ദിനമായ മെയ് 21 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോള്‍ ചിത്രം കണ്ട് നടന് ഹരീഷ് പേരടി സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ' ദൃശ്യം 3' യെ പ്രശംസിച്ച ഹരീഷ് പേരടി ലാലേട്ടന് പിറന്നാള്‍ ആശംസകളും അറിയിച്ചു.
ലാലേട്ടന് അയച്ചുതന്ന പിറന്നാള്‍ സമ്മാനം ' ദൃശ്യം 3' കിടുക്കി എന്നാണ് ഹരീഷ് പേരടി പറയുന്നത്. ചിത്രത്തിന്റെ സംവിധായകന് ജീത്തു ജോസഫിനെയും താരം അഭിന്ദിച്ചു.
'' ലാലേട്ടാ..അയച്ചുതന്ന പിറന്നാള്‍ സമ്മാനം കിട്ടി.'ദൃശ്യം3'.കിടിലോല്‍ കിടുക്കി. മൂന്നാം തവണയും ജോര്ജ്ജുകുട്ടിയെ ഒരു കടുകുമണി അങ്ങട്ടോ ഇങ്ങട്ടോ ആവാതെ ഇങ്ങിനെ hold ചെയ്യുക എന്നത് നമിച്ചു സാര്‍. പിറന്നാള്‍ സമ്മാനം ഉണ്ടാക്കിയ ആ പാചകക്കാരനില്ലെ ജിത്തു ജോസഫ് ഭീകരനാണയാള്‍. 13 വര്‍ഷം കൊണ്ട് അയാള്‍ പ്രേക്ഷകരെ മുഴുവന്‍ ജോര്‍ജ്ജുകുട്ടിയുടെ വേണ്ടപ്പെട്ടവരും ബന്ധുക്കളും അയല്ക്കാരുമാക്കി മാറ്റി. ഒരിക്കലും അനുഭവിക്കാത്ത മനശാസ്ത്ര തന്ത്രങ്ങളിലൂടെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തിന്..പ്രേക്ഷകനെ അവനറിയാതെ കാവല്‍ നിര്‍ത്തി..ജിത്തുസാര്‍ കലാകാരാ ...അയാള്‍ ഇനിയും വരുമെന്ന് എനിക്കുറപ്പുണ്ട്. പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ'', ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.






