
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ' ദൃശ്യം 3' യ്ക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടി സരിത ബാലകൃഷ്ണന്.
തിയേറ്ററിലിരുന്ന് നെഞ്ചിടിപ്പോടെയല്ലാതെ ജോര്‍ജുകുട്ടിയുടെ ഈ യാത്ര കണ്ടുതീര്ക്കാനാകില്ലെന്ന് സരിത ബാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ലാലേട്ടനെ ഇത്രയും സൂക്ഷ്മമായ അഭിനയ മികവോടെ സ്ക്രീനില്‍ കണ്ടിരിക്കാന്‍ മനസ്സില്‍ ഒരു പ്രത്യേക സുഖമാണെന്ന് താരം പറയുന്നു. ദൃശ്യം 4നായി കാത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സരിത ബാലകൃഷ്ണന് കുറിപ്പ് അവസാനിപ്പിച്ചത്.
''തിയേറ്ററിലിരുന്ന് നെഞ്ചിടിപ്പോടെയല്ലാതെ ജോര്‍ജുകുട്ടിയുടെ ഈ യാത്ര കണ്ടുതീര്‍ക്കാനാകില്ല. ആദ്യ രണ്ട് ഭാഗങ്ങളും സൃഷ്ടിച്ച ആകാശംമുട്ടെയുള്ള പ്രതീക്ഷകളുടെ ഭാരമുണ്ടായിട്ടും, ജിത്തു ജോസഫ് എന്ന മാന്ത്രികന് വീണ്ടും പ്രേക്ഷകരെ തന്റെ കഥാ മികവില്‍ തളച്ചിട്ടിരിക്കുകയാണ്. വലിയ 'ട്വിസ്റ്റ് മേളകള്‍' മാത്രം പ്രതീക്ഷിച്ച് പോകാതെ, ഒരു ക്ലീന്‍ ഫാമിലി ഡ്രാമയും ഒപ്പം ഉദ്വേഗജനകമായ ജോര്ജ്കാ കുട്ടിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള ജീവിതം കാണാന്‍ തയ്യാറുള്ള മനസ്സ് കൂടെക്കരുതിയാല്‍ ഈ ചിത്രം നിങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തും.
തന്റെ കുടുംബത്തിന് നേരെ ഒരു വിരലനങ്ങിയാല്‍ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കാന്‍ മടിക്കാത്ത ഒരച്ഛന്-ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും സ്ക്രീനില്‍ നിറഞ്ഞാടുകയാണ്. ലാലേട്ടനെ ഈ ഭാവത്തില്‍, ഇത്രയും സൂക്ഷ്മമായ അഭിനയ മികവോടെ സ്ക്രീനില്‍ കണ്ടിരിക്കാന്‍ തന്നെ മനസ്സില്‍ ഒരു പ്രത്യേക സുഖമാണ്. ഭയവും നിശ്ചയദാര്‍ഢ്യവും ഒരുപോലെ മിന്നിമറയുന്ന ജോര്‍ജുകുട്ടിയുടെ ആ കണ്ണുകള്‍ തന്നെയാണ് ഈ സിനിമയുടെ ജീവന്.
സിനിമയുടെ തുടക്കത്തിലെ ചില കുടുംബ പശ്ചാത്തലങ്ങള്‍ കണ്ട് ഇതിനെ 'സീരിയല്‍ മൂഡ്' എന്ന് വിളിച്ച് നെഗറ്റീവ് അടിക്കാന്‍ നോക്കുന്നവര്‍ ഒന്നുമാത്രം ഓര്‍ക്കുക-ഇത് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ്. പതിനൊന്ന് വര്‍ഷമായി കേരളക്കര നെഞ്ചിലേറ്റിയ ഒരു കുടുംബം. കഥാപാത്രങ്ങളുടെ ആഴവും അവരുടെ വൈകാരികമായ അവസ്ഥയും മനസ്സിലാക്കണമെങ്കില്‍ ജിത്തു ജോസഫ് ഒരുക്കുന്ന ഈ അടിത്തറ അനിവാര്യമാണ്. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രം അതിന്റെ യഥാര്‍ത്ഥ ട്രാക്കിലേക്ക് മാറുകയും തിയേറ്ററുകളെ കയ്യടികളാല്‍ മുഖരിതമാക്കുകയും ചെയ്യുന്നുണ്ട്.
ജോര്‍ജുകുട്ടിയും ഫാമിലിയും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ഫ്രാഞ്ചൈസിക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് നല്കാനില്ല. ഇനി ഇതിനപ്പുറം മറ്റൊരു വരവ് കൂടി വരാന്‍ ജോര്‍ജുകുട്ടി തുനിഞ്ഞാല്‍, അതും ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ കേരളക്കര തയ്യാറാണ്. We are waiting for Drisyam 4! തിയേറ്റര്‍ റെക്കമെന്‍ഡേഷന്‍: Must Watch With Family'', സരിത ബാലകൃഷ്ണന് കുറിച്ചു.






