
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകളുമായി നടന്‍ കമല്‍ ഹാസന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പ്രിയ സുഹൃത്തിന്റെ അഭിനയയാത്രയെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
’വര്‍ഷങ്ങള്‍ കടന്നുപോയേക്കാം, പക്ഷേ നിങ്ങളിലെ കലാകാരന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. എന്റെ സുഹൃത്തേ, നിങ്ങളുടെ ഈ അസാധാരണമായ യാത്രയ്ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ജന്മദിനാശംസകള്‍’ - കമല്‍ ഹാസന്‍ കുറിച്ചു.
Years may pass, but the artist in you continues to surprise and inspire us. It has been a privilege to witness your remarkable journey, my friend. Happy Birthday, @mohanlal. pic.twitter.com/FjP1hAdtRD
— Kamal Haasan (@ikamalhaasan) May 21, 2026
മുൻപും മോഹൻലാലിനെ തന്റെ അനുജനെപ്പോലെ വിശേഷിപ്പിച്ചിട്ടുള്ള കമൽ ഹാസൻ, ലാലേട്ടന്റെ ആദ്യ ചിത്രങ്ങൾ മുതൽക്കേ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ച് സ്ക്രീൻ പങ്കിട്ട 'ഉന്നൈപോൽ ഒരുവൻ’എന്ന ചിത്രത്തിലെ പ്രകടനവും സിനിമാപ്രേമികൾക്കിടയിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്.
കമൽ ഹാസന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരും മോഹൻലാലിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്ന് എത്തിയിരുന്നു.






