
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി നവ്യ നായര്‍. താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
കേരള സാരിയില്‍ അതിസുന്ദരിയായ നവ്യയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയില്‍ നിന്നും എടുത്ത ചിത്രങ്ങളാണിത്. നവ്യയുടെ ശിഷ്യഗണങ്ങളെയും ചിത്രങ്ങളില്‍ കാണാം.
‘ജീവിതത്തിലെ നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. സിനിമയിലും നൃത്തവേദികളിലും ടെലിവിഷന്‍ ഷോകളിലും ഒരുപോലെ സജീവമാണ് നവ്യ ഇന്ന്. വിവാഹത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയെങ്കിലും നൃത്തത്തിലാണ് നവ്യ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡാന്‍സ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായര്‍. സമൂഹമാധ്യമങ്ങളിലും നവ്യ ഏറെ സജീവമാണ്. ഡാന്‍സ് ക്ലാസിന്റെയും മറ്റു പ്രോഗ്രാമുകളുടേയും വീഡിയോകളും വിശേഷങ്ങളുമെല്ലാം നവ്യ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആയിരുന്നു നായകന്‍.






