
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ ഓരോ ഇടപാടില്‍ നിന്നും 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രധാന ആസൂത്രകന്‍ ബിലാല്‍ കൈപ്പറ്റിയിരുന്നതായി പോലീസ്. ഇതിലൂടെ ഇയാള്‍ വന്‍തോതില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. സംഘത്തിന് കൊച്ചിയിലെ ഗുണ്ടാഗ്യാംഗുകളുമായി ഇടപാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.
പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം വിപുലമായതോടെ ബിലാല്‍ ദുബായിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് ഇരുന്നുകൊണ്ട് ഇയാള്‍ ഗ്യാംഗിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചു. പൂര്‍ണ്ണമായി ഈ രംഗത്ത് പിന്നീട് നിലയുറപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ ഗുണ്ടാതലവന്‍ ഔറംഗസേബിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കങ്ങള്‍. പ്രവാസത്തിനിടയിലാണ് ബിലാല്‍ കേസിലെ ഒന്നാം പ്രതി സിന്ധുവുമായി പരിചയപ്പെടുന്നത്. ഒന്നാം പ്രതിയായ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രമുഖ ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണമിടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും വിപുലമായ അന്വേഷണം നടക്കും.






