
കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന്‍ പൊലീസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടില്‍ അസീസ്(65) എന്നയാളെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.
2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായു ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.
പിന്നീട് ജൂണ്‍ വരെയുള്ള കാലയളവില്‍ പല സമയങ്ങളിലും അന്യായമായി പരാതിക്കാരനെ തടവില്‍ പാര്‍പ്പിക്കുകയും ലൈംഗിക പീഡനം തുടരുകയും ചെയ്തു. യുവാവിന്‍റെ തന്നെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.






