
എബോള വൈറസ് വ്യാപിക്കുന്നതിലുള്ള അപകടസാധ്യത നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. എബോളയുടെ ഒരു കേസ്, രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് വരെ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.
എബോള വ്യാപനത്തെ, പ്രത്യേകിച്ച് ബുണ്ടിബുഗ്യോ എന്ന വകഭേദത്തിൽപെട്ട വൈറസ് ആയതുകൊണ്ട് നിസ്സാരമായി കാണുന്നത് വലിയൊരു തെറ്റായിരിക്കുമെന്ന് യാക്കൂബ് ജനാബി പറഞ്ഞു. നിലവിൽ ഇതിന് വാക്സിൻ ലഭ്യമല്ല. അതുകൊണ്ട് പരസ്പരം സഹായിച്ച് ഈ അവസ്ഥയെ നിയന്ത്രണവിധേയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.






