More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇന്ന് ഉണര്‍ന്നത് സ്നേഹത്തിന്റെ ഒരു സമുദ്രത്തിലേക്കാണ്; ​ഓ​രോ പ്രാര്‍ത്ഥനയ്ക്കും ഹൃദയംഗമമായ സ​ന്ദേശങ്ങള്‍ക്കും അതിരറ്റ നന്ദി...’ സ്നേഹം പങ്കിട്ട് മോഹന്‍ലാല്‍

Authored by Web Desk | Last updated: 22 May 2026, 3:10 PM | 4 min read

Print
Mohanlal heartfelt thanks to fans and wellwishers for birthday wish
അഞ്ച് പതിറ്റാണ്ടോളമായി മലയാളസിനിമയുടെ ദൃശ്യവിസ്മയമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ മഹാപ്രതിഭയാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ച്, അവിടെ നിന്ന് അഭിനയത്തിന്റെ കുലപതിയായി മാറിയ താരമാണ് മോഹന്‍ലാല്‍.

ഇക്കഴിഞ്ഞ ദിവസമാണ് 66-ാം ജന്മദിനം ആഘോഷിച്ചത്. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 എന്ന സിനിമയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയതും ഇന്നലെയായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനവും ‘ദൃശ്യം 3’ന്റെ റിലീസും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ തങ്ങളുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനത്തില്‍ തന്നെയെത്തിയത് പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമായി മാറി. സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന്റെ ജന്മദിനത്തില്‍ ആശംസകളും സ്നേഹവും പങ്കിട്ടത്.

ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്കും സ്നേഹമറിയിച്ചവര്‍ക്കും നന്ദി കുറിക്കുകയാണ് മോഹന്‍ലാല്‍. ഓരോ ആഗ്രഹവും, ഓരോ പ്രാർത്ഥനയും, ഹൃദയംഗമമായ ഓരോ സന്ദേശവും തന്റെ ഹൃദയത്തെ അതിരറ്റ നന്ദിയാൽ നിറച്ചിരിക്കുന്നുവെന്നും ഇന്നത്തെ ദിവസം ഇത്ര സവിശേഷമാക്കിയതിന് നന്ദിയെന്നുമാണ് താരം കുറിച്ചത്.

‘‘ഇന്ന് ഉണര്‍ന്നത് സ്നേഹത്തിന്റെ ഒരു സമുദ്രത്തിലേക്കാണ്, അതെന്നെ വളരെയധികം സ്പർശിച്ചു. ഓരോ ആഗ്രഹവും, ഓരോ പ്രാർത്ഥനയും, ഹൃദയംഗമമായ ഓരോ സന്ദേശവും എന്റെ ഹൃദയത്തെ അതിരറ്റ നന്ദിയാൽ നിറച്ചിരിക്കുന്നു. ഇതുപോലുള്ള നിമിഷങ്ങളാണ് എനിക്ക് ചുറ്റും ഇത്രയും ഊഷ്മളതയും ദയയും ഉള്ളത് എത്ര ഭാഗ്യമാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്. എന്റെ യാത്രയിലെ മനോഹരമായ ഒരു ഭാഗമായതിനും ഇന്നത്തെ ദിവസം ഇത്ര സവിശേഷമാക്കിയതിനും നന്ദി. നിങ്ങൾ ഓരോരുത്തര്‍ക്കും ഓരോന്നിനും വളരെയധികം നന്ദി...’’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. തന്റെ പുതിയ ചിത്രം പങ്കിട്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്.






View this post on Instagram

A post shared by Mohanlal (@mohanlal)






സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാലുമുണ്ടായിരുന്നു. ആദ്യ ദിവസത്തെ ആദ്യ ഷോ പ്രദർശനത്തിനിടെ മോഹൻലാൽ വികാരാധീനനാകുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദൃശ്യം 3 യിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൂടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ വീക്ഷിച്ചുകൊണ്ട് മോഹൻലാൽ കണ്ണുനീർ തുടയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വികാരഭരിതനായ മോഹൻലാൽ പിന്നീട് ആരാധകരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രത്തിനുള്ള സ്നേഹവും പിന്തുണയും തനിക്കെന്തെങ്കിലും അവാർഡിനേക്കാളും വിലമതിക്കാനാകാത്തതാണെന്ന് താരം പറഞ്ഞു.

ജീത്തു ജോസഫ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ഫ്രാഞ്ചൈസിയാണ് ദൃശ്യം. മലയാളത്തിന്റെ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ബെഞ്ച് മാര്‍ക്ക് നല്‍കിയ സിനിമയായിരുന്നു ദൃശ്യം. ആദ്യത്തെ ഭാഗം ബ്ലോക്ക്ബസ്റ്റര്‍ വിജയം ​നേടിയതിനു പിന്നാലെയാണ് രണ്ടാം ഭാഗം ​‍പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അതും സൂപ്പര്‍ഹിറ്റായി മാറി. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പ്രതീക്ഷിച്ചതിനുമപ്പുറം നല്‍കിയാണ് ഇത്തവണയും ജീത്തു ജോസഫ് ഞെട്ടിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നത്. ‍

Tags

  • mohanlal
  • drisham 3 movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal about his most valuable watch in his collection (Image Source: Instagram)

‘എന്റെ അച്ഛന്റെ വാച്ചാണിത്; കോടികളും ലക്ഷങ്ങളുമല്ല, അതിനേക്കാളൊക്കെ വലിയ വിലയുണ്ട് ഈ വാച്ചിന്...’ തനിക്കേറെ പ്രിയപ്പെട്ട വാച്ചിനെപ്പറ്റി മോഹന്‍ലാല്‍

Gayathri Suresh about the importance of her pet dog in her life (Image Source: Instagram)

‘എന്റെ ജീവിതത്തിലെ സ്ട്രോങ് പില്ലർ ‘മാധവൻ’ആയിരുന്നു; ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോൾ ലൈഫിൽ വന്നതാണവന്‍...’പെറ്റ് ഡോഗിന്റെ വേര്‍പാടിനെപ്പറ്റി ഗായത്രി സുരേഷ്

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

photo-www.instagram.com/aslisona

'മെലഡി' തരംഗത്തിൽ സൊനാക്ഷിയും സഹീറും; സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് താരദമ്പതികളുടെ വൈറൽ വീഡിയോ

Unni Mukundan give voice for he-man movie (Image Source: Instagram)

‘എന്റെ ഉള്ളില്‍ എരിയുന്നതിന് നന്ദി; നീയാണ് ഹീ-മാന്റെ ശബ്ദം...’ മലയാളത്തിന്റെ മല്ലുസിംഗ് ഇനി ഹീ-മാന്റെ ശബ്ദമാകും; സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ

Urvashi about madhuchandralekha movie (Image Source: Instagram)

‘ഭർത്താവിനെ മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ആ കഥാപാത്രം എനിക്ക് ഉള്‍ക്കൊള്ളാനായില്ല; പാര്‍വ്വതിയും ജയറാമും നിര്‍ബന്ധിച്ചിട്ടാണത് ചെയ്തത്...’ ഉര്‍വശി