
തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം പുതിയ ചെയര്‍മാനായി ജഗദീഷ്, സലിം കുമാര്‍, ദീപ കരുണാകരന്‍ എന്നിവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചത്. ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഇതേ തുടര്‍ന്ന് പ്രേംകുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.






