
ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് ജ്യോതി കൃഷ്ണ. ഇപ്പോള്‍ മകന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
''എന്റെ പ്രിയപ്പെട്ട മകന് ജന്മദിനാശംസകള്‍. നീ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും എന്റെ ഏറ്റവും സന്തോഷമുള്ള പുഞ്ചിരികള്‍ക്ക് പിന്നിലെ കാരണവുമാണ്. നീ വളരുന്നത് നോക്കിനില്‍ക്കുന്നത് എനിക്ക് ഏറ്റവും മനോഹരമായ ഒരു അനുഭൂതിയാണ്. നീ എത്ര വലുതായാലും, എപ്പോഴും എന്റെ കുഞ്ഞു മോനായിരിക്കും.
അതിരുകളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; നിന്റെ ജീവിതം എപ്പോഴും സന്തോഷവും ആരോഗ്യവും സ്‌നേഹവും കൊണ്ട് നിറഞ്ഞിരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ സിംഗക്കുട്ടി''- ജ്യോതി കൃഷ്ണ കുറിച്ചു.
2011ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ' ബോംബെ മാര്‍ച്ച് 12' എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ' ലൈഫ് ഓഫ് ജോസൂട്ടി' , ' ദുല്‍ഖര്‍ സല്‍മാനൊപ്പമുളള ' ഞാന്‍' , ' ഗോഡ് ഫോര്‍ സെയില്‍' തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് താരത്തിന്റെ പങ്കാളി. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന നടി ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുയാണ്.






