പത്തനംതിട്ട: നേതാക്കള്‍ മിക്കവരും സഗൗരവക്കാര്‍ ആണെങ്കിലും ദൈവത്തിന്റെ കരുണ കൊണ്ടാണ് കോന്നിയില്‍ കടന്നുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോന്നി പ്രസംഗം സംസ്‌ഥാനമൊട്ടാകെ ഇടതു തോല്‍വിക്ക് കാരണമായെന്നു കോന്നി ഏരിയ കമ്മിറ്റിയില്‍ പ്രതിനിധികള്‍.സംസ്‌ഥാനത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പിണറായിയും എം.വി. ഗോവിന്ദനും മാത്രം രാജി വച്ചാല്‍ പോരാ സംസ്‌ഥാന കമ്മിറ്റി തന്നെ പിരിച്ചുവിടണമെന്നും ആവശ്യം ഉയര്‍ന്നു.
സി.പി.എം കോന്നി ഏരിയ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനമാണു പ്രതിനിധികള്‍ ഉയര്‍ത്തിയത്. കോന്നിയിലെ പൊതുസമ്മേളനത്തില്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ പിണറായിയുടെ പരാമര്‍ശം സംസ്‌ഥാനത്ത് ആകെ വലിയ തിരിച്ചടിയായി. നേതാക്കളോടു വീട്ടില്‍ പോയി ഇരിക്കാനാണു ജനം പറഞ്ഞത്. ഈ പ്രസംഗംമൂലം ഒരു ബൂത്തില്‍ കുറഞ്ഞത് 20 വോട്ടുവീതം സംസ്‌ഥാനത്ത് ആകെ നഷ്‌ടമായി. എം.വി. ഗോവിന്ദന്‍ ഭാര്യക്ക് തളിപറമ്പ് സീറ്റ് വാങ്ങി നല്‍കി. എന്നാല്‍ പാര്‍ട്ടിയെ മറന്നുള്ള നടപടി സംസ്‌ഥാനത്താകെ എണ്ണമറ്റ സീറ്റുകള്‍ നഷ്‌ടമാക്കി. കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍ കഷ്‌ടിച്ച് കടന്നു കൂടുകയായിരുന്നു. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിക്ക് ഒരാഴ്‌ചകൂടി സമയം കിട്ടിയിരുന്നെങ്കില്‍ 15,000 വോട്ടുകള്‍ക്ക് വിജയം നേടിയെനേ. അങ്ങനെയെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ പരാജയം എല്‍.ഡിത്ത വിമര്‍ശനമാണ് ഉയരുന്നത്. അടൂരില്‍ കെ.പി.എം.എസ്. വോട്ടുകള്‍ വാഗ്‌ദാനം ചെയ്‌ത് ചില നേതാക്കള്‍ പണം വാങ്ങി. ഇത് അന്വേഷിക്കണമെന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഏരിയാ കമ്മിറ്റികളില്‍ നിയമസഭ തെരത്ത വിമര്‍ശനമാണ് ഉയരുന്നത്. അടൂരില്‍ കെ.പി.എം.എസ്. വോട്ടുകള്‍ വാഗ്‌ദാനം ചെയ്‌ത് ചില നേതാക്കള്‍ പണം വാങ്ങി. ഇത് അന്വേഷിക്കണമെന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഏരിയാ കമ്മിറ്റികളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്‌തുവരുന്നത്.
സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി. ജയന്‍ അഭിനയിച്ച ചിത്രത്തിലെ ചാം ചച്ച ചോം ചോം ചച്ച ... പാട്ടുപോലെയാണ് എം.വി. ഗോവിന്ദന്റെ പത്രസമ്മേളനമെന്നും പരിഹാസമുണ്ടായി.പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒന്നും മനസിലാകാത്തതാണ് ഈ മാധ്യമ സമ്മേളനങ്ങള്‍. കോഴഞ്ചേരി ഏരിയ സമ്മേളനത്തില്‍ മന്ത്രിയായിരുന്ന വീണ ജോര്‍ജിനെതിരേ ആയിരുന്നു കടുത്ത വിമര്‍ശനങ്ങള്‍. മന്ത്രിയായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ചാല്‍ ഒരിക്കലും കിട്ടാറില്ല. പണി തീരാത്ത കോഴഞ്ചേരി പുതിയ പാലം, ജില്ലാ ആശുപത്രി കെട്ടിടം എന്നിവ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്‌ഘാടനം നടത്തിയത് തിരിച്ചടിയായി. 2021ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഴയില്‍ സാരി നനഞ്ഞപ്പോള്‍ പകരം ഉടുക്കാന്‍ നല്‍കിയ വീട്ടിലെ ഗൃഹനാഥന്‍ മരിച്ചപ്പോള്‍പോലും പോയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ പൂര്‍ണമായും അവഗണിക്കുന്ന തരത്തിലായിരുന്നു 10 വര്‍ഷം എന്നും പ്രതിനിധികള്‍ പറഞ്ഞു.
മുന്‍ ദിവസം ബോര്‍ഡ് പ്രസിഡന്റിനെതിരേ നടപടി എടുക്കാത്തതും ജില്ലയിലെ യോഗങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായി.






