
കണ്ണൂര്‍ : കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കും എതിരെ കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് എഫ്ഐആർ. സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ സംഘർഷമുണ്ടായി. മലപ്പുറത്തും തൃശൂരും ആലപ്പുഴയിലും പ്രവർത്തകരും, പോലീസുമായി ഏറ്റുമുട്ടലുണ്ടായി.






