ഗായിക പി സുശീല പാടി അനശ്വരമാക്കിയ തമിഴ് ഗാനം പാടി ശ്വേത മോഹന്‍. ‘കര്‍പ്പഗം ’എന്ന ചിത്രത്തിലെ ‘മന്നവനെ അഴലാമ ’എന്ന ഗാനമാണ് ശ്വേത പാടിയിരിക്കുന്നത്. തമിഴ് സിനിമ ഗാനരംഗത്ത് ഇത്രയും മനോഹരമായ ചരണം ഇന്നേവരെ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ് എന്ന അടിക്കുറിപ്പോടെയാണ് ശ്വേത ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നൊസ്റ്റാള്‍ജിക് വിത്ത് ശ്വേത മോഹന്‍ എന്ന ഹാഷ് ടാഗോടെ പങ്കുവെച്ച ഗാനത്തിനൊപ്പം മനോരമായ കുറിപ്പും ശ്വേത എഴുതിയിട്ടുണ്ട്.
‘തമിഴ് സിനിമാ സംഗീതത്തില്‍ ഇതുവരെ രചിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ചരണങ്ങളില്‍ ഒന്നാണ്, മറ്റാര്‍ക്കും സാധിക്കാത്ത വിധം സുശീലാമ്മ പാടിയിരിക്കുന്നു. ചില പാട്ടുകള്‍ പാടുമ്പോള്‍ ഞാന്‍ അതിന്റെ വൈകാരികതയിലേക്ക് ആഴത്തില്‍ ഊളിയിടും. എന്നാല്‍ ഈ പാട്ട് പോലെയുളളവയുടെ കാര്യത്തില്‍, വൈകാരികതയില്‍ നിന്ന് ഞാന്‍ സ്വയം വിട്ടുനില്‍ക്കേണ്ടി വരുന്നു. അല്ലെങ്കില്‍ പാട്ടിന്റെ പാതിവഴിയില്‍ തൊണ്ടയിടറി ഞാന്‍ പാട്ട് പൂര്‍ത്തിയാക്കാതെ നിന്നുപോകും’ ശ്വേതയുടെ വാക്കുകള്‍.

ശ്വേതയുടെ മനോഹരമായ ആലാപനത്തിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. പഴയ നൊസ്റ്റാള്‍ജിക് ഗാനങ്ങള്‍ പാടുന്നതിനും ഓര്‍മിപ്പിക്കുന്നതിനും നന്ദിയെന്നാണ് കമന്റുകളിധകവും. അതിമനോഹരമായി ശ്വേത പാടിയിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

Comments