
കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ വീട്ടിലേക്കുള്ള ഡിവൈഎഫ്ഐ പ്രതിഷേധം.
ഷോണ്‍ ജോര്‍ജ് വീട്ടിലുള്ള സമയത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മാർച്ചിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോരുഉന്തും തള്ളുമുണ്ടായതോടെ പോലീസ് പ്രവർത്തകർക്കുനേരെ ലാത്തിവീശി.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം.






