കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ നിയമപോരാട്ടം ശക്തമാക്കി സിഎംആര്‍എല്‍. ഇഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി ഓഫീസുകളില്‍ നടന്ന ഇഡി റെയ്ഡുകള്‍ക്കും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിനും തൊട്ടുപിന്നാലെയാണ് സിഎംആര്‍എല്ലിന്റെ ഈ നിര്‍ണ്ണായക നീക്കം. സിഎംആര്‍എല്‍ ഓഫീസുകളില്‍ വിപുലമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഇഡി, തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെയാണ് കമ്പനി കോടതിയെ ആശ്രയിച്ചത്.
അന്വേഷണവുമായി ഇഡി അതിവേഗം മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നേരത്തെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. കേസില്‍ സമാന്തര അന്വേഷണം നടത്താന്‍ ഇഡിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അന്ന് കോടതി ഉത്തരവിട്ടത്.
ഈ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് കമ്പനി ഇപ്പോള്‍ ഡിവിഷന് ബെഞ്ചിന് മുന്നില്‍ അപ്പീലുമായി എത്തിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് കമ്പനി വാദിക്കുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ചില മുന്‍ ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍, എസ്എഫ്ഐഒയുടെ പരാതിയെ ഒരു 'പ്രെഡിക്കേറ്റ് ഒഫന്‍സ്' ആയി കണക്കാക്കി മുന്നോട്ടുപോകാന്‍ ഇഡിക്ക് നിയമപരമായി സാധിക്കില്ലെന്നാണ് കമ്പനിയുടെ പക്ഷം.
വരും ദിവസങ്ങളില്‍ ഹൈക്കോടതിക്ക് അവധിയായതിനാല്‍, ഹര്‍ജി ഇന്ന് തന്നെ പരിഗണനയ്ക്ക് എടുക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി അധികൃതര്‍. കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഹാജരാകുന്നത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ വാദപ്രതിവാദങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിക്കുകയാണെങ്കില്‍, ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെക്കാനും സാധ്യതയുണ്ട്.

Comments