
തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കുി മാറ്റും .
പിണറായി വിജയന്റെ നയമല്ല യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞാണ് ജനങ്ങളെ സമീപിച്ച് അധികാരത്തിലെത്തിയതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്. കിഫ്ബിയുടെ കാര്യത്തില്‍ വിശദമായ പഠനം നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.
10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് സഹായം നൽകും. കാർഷിക മേഖലയെ സഹായിക്കും. ഉന്നത വിദ്യാഭ്യാസമേഖയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കും. ലഹരിമരുന്ന് ശൃംഖലയെ തകർക്കാൻ ശക്തമായ നടപടിയെടുക്കും. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ചികിത്സാ ചെലവ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും.
സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും. സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി. മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും.






