
അഭിനേതാവ്, മോട്ടിവേഷണല്‍ സ്പീക്കര്‍, റേഡിയോ ജോക്കി, എഴുത്തുകാരന് എന്നീ നിലകളില്ലെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്. സമൂഹമാധ്യമങ്ങളിലൂടെ ജോസഫ് അന്നം കുട്ടി ജോസ് പങ്കുവയ്ക്കുന്ന പോസ്റ്റുകളും വീഡിയോകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്.
ഇപ്പോള്‍ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ജോസഫ് അന്നംകുട്ടി ജോസ് പങ്കുവച്ച രസകരമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. '' ഞാന്‍ പള്ളിലച്ചന് ആയിരുന്നേല്‍ കുറേക്കൂടി സന്തോഷമായേനെ എന്ന് ഇന്നും ചിന്തിക്കുന്ന, കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും ഫേമസ് തന്റെ മകനാണ് എന്ന് വിശ്വസിക്കുന്ന...എന്നെ മോശം കമന്റ് ഇടുന്നവരെ മാന്യമായി ശപിക്കുന്ന...അപ്പന് ജന്മദിനാശംസകള്'', എന്നാണ് ജോസഫ് അന്നംകുട്ടി ജോസ് കുറിച്ചത്. പോസ്റ്റിനു താഴെയായി നിരവധിപ്പേരാണ് അച്ഛന് ജന്മദിനാശംസകള് നേര്‍ന്ന് കമന്റുകളുമായി എത്തുന്നത്.
റേഡിയോ ജോക്കിയായിട്ടാണ് ജോസഫ് അന്നം കുട്ടി ജോസ് മലയാളികള്‍ക്കിടയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും, ദി ഗാംബ്ലര്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.






