
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആഭ്യന്തര കലഹങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി ടിഎംസി അറിയിച്ചു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് ഈ തീരുമാനം. തോൽവിക്ക് പിന്നാലെ ടിഎംസി തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ്.
ഇന്ന് മമത ബാനർജി നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് എട്ട് എംഎൽഎമാർ മാത്രമാണ്. പാർട്ടിക്ക് ആകെ 80 എംഎൽഎമാരാണുള്ളത്. ഭൂരിഭാഗം എംപിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുള്ളപ്പോൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് ആറ് എംപിമാർ മാത്രമാണ്.






