
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വരും മണിക്കൂറുകളിലും ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രത്യേകിച്ച് മലബാറിലെ ജില്ലകളില്‍ പ്രകൃതിക്ഷോഭത്തിന് സാധ്യത കൂടുതലാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് ബാക്കിയുള്ള 11 ജില്ലകളില്‍ പരക്കെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ മഴ കനക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി.
പുതുക്കിയ സമയവിവരം സര്‍വകലാശാല പിന്നീട് അറിയിക്കും. വ്യാപകമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റി താഴെ പറയുന്ന മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ മലയോര റോഡുകളിലൂടെയുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. റോഡുകളില്‍ വഴുക്കലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മിതമായ വേഗതയില്‍ മാത്രം ഓടിക്കുക.
വിനോദസഞ്ചാരികള്‍ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുത്. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രാദേശിക ഭരണകൂടങ്ങള്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ ഇടയുള്ളതിനാല്‍ കാല്‍നടയാത്രക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ അടിയന്തിര സാഹചര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കണ്ട്രോള് റൂമിലോ ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ വിവരമറിയിക്കുക.






