
ന്യൂഡല്‍ഹി : സി പി എമ്മിന്റെ തെരെഞ്ഞെടുപ്പ് തോൽവി അവലോകനം വങ്കത്തരവും മര്യാദകേടുമെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന അങ്ങോട്ട് ചോദിച്ചു വാങ്ങി വായിച്ചിട്ട് ഇപ്പോൾ തോൽവിക്ക് കാരണമായെന്ന് പറയുന്നത് അപഹാസ്യമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
പിണറായിയെ സംരക്ഷിച്ചു വീഴ്ച മറച്ചുവെച്ചുമാണ് സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രസ്താവന നടത്തുന്നത്. സി പി ഐഎമ്മിന്റെ വോട്ട് എവിടെ പോയെന്ന് കണ്ടെത്താതെ ബി ജെ പി കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്. ബി ജെ പി വോട്ട് കോണ്‍ഗ്രസിന് മറിച്ചു എന്നത് കണക്ക് പ്രകാരം തെറ്റാണ്. എല്‍ ഡി എഫ് വോട്ടാണ് കോണ്‍ഗ്രസിന് പോയത്. സി പി എമ്മിന്റെ് വോട്ട് എവിടെ പോയി എന്നതിന് അവര്‍ ഉത്തരം പറയണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
അതേസമയം അയ്യപ്പസംഗമം സംഘടിപ്പിച്ചതിലൊന്നും പ്രശ്നമില്ല. പക്ഷേ, പരിപാടിയില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായി. സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട സി.പി.എം. നേതാക്കള്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന പ്രചാരണവും തിരിച്ചടിയായി. പത്മകുമാറിനെതിരേ നടപടിയെടുക്കാത്തത് സ്വയംവിമര്‍ശനപരമായി അംഗീകരിക്കുന്നു.






