
വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം.തിരുനെല്ലി കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
തോട്ടം തൊഴിലാളിയുടെ മരണത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.






