
തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് കഴിഞ്ഞ സര്‍ക്കാരാണ് പാനലിനെ നിര്‍ദ്ദേശിച്ചതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി ആര് ബിന്ദു. കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാനലും നല്‍കിയിട്ടില്ല. ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ നല്കിയ നിര്‍ദ്ദേശമായിരുന്നു അത്. ഒരു അഭിപ്രായ വ്യത്യാസം പോലും പുതിയ സര്‍ക്കാര്‍ രേഖപ്പെടുത്തിയില്ലെന്നും ആര് ബിന്ദു കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പൂര്‍ണ്ണ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം നടക്കുന്നത് മുന്‍ സര്‍ക്കാരിന്റെ തലയില്‍ ഇടേണ്ട. യുഡിഎഫ് ബിജെപി ഡീലിന്റെ തുടര്‍ച്ചയാണിത്. ഗവര്‍ണര്‍ തുടക്കം കുറിച്ച കാലവല്‍ക്കരണ പദ്ധതി തട്ടും തടവും കൂടാതെ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും ആര് ബിന്ദു വിമർശിച്ചു.






