
തിരുവനന്തപുരം : വയനാടിനു പിന്നാലെ തെക്കന്‍ കേരളത്തിലും ഷിഗല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 3 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു .തോന്നക്കല്‍ , ചാക്ക , പുത്തന്‍തോപ്പ് എന്നിവടങ്ങളിലാണ് രോഗം സ്ഥീകരീച്ചത്. മൂന്നു കുട്ടികളുടെയും ആരോഗ്യ നില തൃപ്തിതകരമാണെന്ന് അധികൃതർ അറിയിച്ചു.
കൊല്ലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സമാന ലക്ഷണങ്ങളോടെ ജില്ലയിൽ മറ്റുചിലരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരവും ലഭ്യമാണ്.
ആരോഗ്യവകുപ്പ് ജനങ്ങൾക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകളും കൂട്ടായ്മകളും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പനി, വയറിളക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






