വിയറ്റ്നാമിലെ റെയില്‍വേ ട്രാക്കില്‍ ഒരു കൂട്ടം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ വ്യവസായിയും ആര്‍പിജി എന്റര്‍െ്രെപസസ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങള്‍ വിനോദമല്ലെന്നും മറിച്ച് പൊതുശല്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. വിയറ്റ്നാമിലെ ഹനോയിയിലുള്ള പ്രശസ്തമായ 'ട്രെയിന്‍ സ്ട്രീറ്റ്' എന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
വീടുകള്‍ക്കും കഫേകള്‍ക്കും നടുവിലൂടെ കടന്നുപോകുന്ന വളരെ ഇടുങ്ങിയ റെയില്‍വേ ട്രാക്കാണിത്. ഇവിടെ ഒരു കൂട്ടം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വരിവരിയായി നിന്ന് ഒരു ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സംഘത്തിന് മുന്നില്‍ നടന്ന ഒരു സ്ത്രീയുടെ കൈകളില്‍ ഒരു വിഗ്രഹവും ഉണ്ടായിരുന്നു. മറ്റ് വിദേശ വിനോദസഞ്ചാരികള്‍ അമ്പരപ്പോടെ ഇത് നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചുകൊണ്ടാണ് ഹര്‍ഷ് ഗോയങ്ക തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. 'നമ്മുടെ മഹാന്മാരായ വിനോദസഞ്ചാരികളുടെ പുതിയ റീലുകള്‍ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്! ഇതാ വിദേശത്ത് ആസ്വദിക്കുന്ന ഒരു സംഘം. ആസ്വദിക്കുന്നത് ഒക്കെ നല്ലതാണ്, പക്ഷേ ഇത് വെറും പൊതുശല്യമാണ്!' എന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ ഇന്ത്യക്കാര്‍ പാലിക്കേണ്ട പ്രാഥമികമായ അച്ചടക്കത്തെയും സിവിക് സെന്‍സിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ഹര്‍ഷ് ഗോയങ്കയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിച്ചു. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ നമ്മള് ആ രാജ്യത്തിന്റെ നിയമങ്ങളെയും പൊതുസ്ഥലങ്ങളെയും ബഹുമാനിക്കണമെന്നും, ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും നിരവധി ആളുകള്‍ കമന്റ് ചെയ്തു. അടുത്തിടെ വിയറ്റ്നാം എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഗര്‍ബ നൃത്തം ചെയ്തതും സമാനമായ രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Comments