
പാലക്കാട്: നികുതിയടക്കാത്തതിനെ തുടര്‍ന്ന് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്. കുളപ്പുള്ളി, ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കെതിരയാണ് നടപടി. നികുതിയടവ് മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുകയും വന്‍തുകയായി കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
കുളപ്പുള്ളി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നികുതിക്കുടിശ്ശിക 75000 രൂപയും ഷൊര്‍ണൂരില്‍ 25000 രൂപയും കുടിശികയുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയുടേതാണ് റവന്യൂ റിക്കവറി നടപടി. പാര്‍ട്ടിഫണ്ട് ലഭിക്കുന്നമുറയ്ക്ക് കുടിശ്ശിക തീര്‍ക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നികുതി പിരിവില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍, നൂറുശതമാനത്തില്‍ ഉള്‍പ്പെടാതിരുന്നത് സിപിഎം പാര്‍ട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായതോടെയാണ്.






