
കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ അമ്മയുടെ കൂട്ടുകാരി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ, തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസ് ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയാണിവർ.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ വന്നപ്പോഴായിരുന്നു പീഡനം നടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. ഭയവും മാനക്കേടും കാരണം ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ, കൗൺസിലിംഗിന് വിധേയയായപ്പോഴാണ് മാതാവിന്റെ സുഹൃത്തിൽ നിന്നും നേരിട്ട ദാരുണമായ പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്.
ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ മെർലിൻ ഒളിവിൽ പോയി. ഇവർക്കായി പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്.






