
നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍മീഡിയയിലൂടെ സൗഭാഗ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. അച്ഛന് രാജാറാമിനും അമ്മ താര കല്യാണിനുമൊപ്പമുളള ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. അച്ഛന്റെ മടിയിലിരിക്കുന്ന കുഞ്ഞ് സൗഭാഗ്യയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
'' എനിക്ക് പുറകോട്ട് മടങ്ങിപ്പോയി വീണ്ടും ആ കൊച്ചുപെണ്കുട്ടിയാകാന് കഴിഞ്ഞിരുന്നെങ്കില്‍'' , എന്നാണ് ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്. നിരവധിപ്പേരാണ് സൗഭാഗ്യയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തുന്നത്. '' നമ്മളെല്ലാവരും ആ ദിവസങ്ങള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്'' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.
2017 ജൂലൈ 30ന് ആണ് താരകല്യാണിന്റെ അച്ഛന് രാജാറാമിന്റെ വിയോഗം. സീരിയല്‍ നടന്, അവതാരകന്, നര്ത്തകന് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു. കടുത്ത പനിയുമായി ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് രാജാറാം മരണത്തിനു കീഴടങ്ങിയത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചിരുന്നു. അച്ഛന്റെ മരണശേഷം, അദ്ദേഹം തന്റെ കുഞ്ഞായി പുനര്ജനിച്ചെങ്കില് എന്ന് ആഗ്രഹിച്ച കാര്യം സൗഭാഗ്യ ഒരിക്കല്‍ പങ്കിട്ടിട്ടുണ്ട്.
നടന് അര്ജുന് സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളാണ്. അഭിനേത്രിയും ഗായികയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളാണ് സൗഭാഗ്യ.






