
പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഗോപിക അനിലിന്റെ സഹോദരി കീര്‍ത്തന അനില്‍. ബാലതാരങ്ങളായി അഭിനരംഗത്തേക്ക് എത്തിയ ഇരുവരും പിന്നീട് മിനിസ്ക്രീന്‍ രംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തും നടിയുമായ ഷഫ്നയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കീര്‍ത്തന കുറിച്ച വാക്കുകൾ ആരാധകരുടെ ഹൃദയം തൊടുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളിലും സന്തോഷങ്ങളിലും തനിക്ക് താങ്ങായി നിന്നതിന് ഷഫ്നയോട് നന്ദി പറയുകയാണ് കീർത്തന.
"എന്റെ വാക്കുകൾക്ക് എപ്പോഴും കാതോർത്തതിനും, ഞാൻ കരഞ്ഞപ്പോൾ എന്നോടൊപ്പം കരഞ്ഞതിനും, എല്ലാ കാര്യങ്ങളിലും എന്നെ ചിരിപ്പിച്ചതിനും ഒരുപാട് നന്ദി. എന്തുതന്നെയായാലും എന്നെക്കുറിച്ച് ആത്മാർത്ഥമായി കരുതിയതിന്... നിനക്ക് ഏറ്റവും മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു, ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങൾക്കും നീ അർഹനാണ്, ഐ ലവ് യൂ..."കീർത്തന അനിൽ കുറിച്ചു. ഷഫ്നയ്ക്കൊപ്പമുള്ള മനോഹരവും രസകരവുമായ ഒരു വീഡിയോയും കീർത്തന സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.







