
പ്രശസ്ത യുവനടി സഞ്ജിത ഉഗാലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് മുംബൈ അച്ചോലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
'കുങ്കുമ ഭാഗ്യ' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് സഞ്ജിത ശ്രദ്ധേയയായത്. 'സജൻ ഘർ', 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ', 'വാഗ്ലെ കി ദുനിയ' തുടങ്ങിയ പരമ്പരകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ടെലിവിഷൻ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും സഞ്ജിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിക്കി കൗശൽ പ്രധാന വേഷത്തിലെത്തുന്ന 'ഛാവ' എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്.കൂടാതെ മനോജ് ബാജ്പേയിയുടെ 'സൈലൻസ് 2' എന്ന ചിത്രത്തിന്റെയും ഭാഗമായിരുന്നു.
സഞ്ജിതയുടെ ഈ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയൽ മേഖലയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. യുവനടിയുടെ വിയോഗത്തിൽ സഹപ്രവർത്തകരും ആരാധകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.






