
കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ G9 454 വിമാനം എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വിമാനം യാത്രയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർന്ന് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ആവശ്യമായ സുരക്ഷാ പരിശോധനകളും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തുടർന്നു.






