
ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കുന്ന 'ഓപ്പറേഷന്‍ ടൈഗറി'ല്‍ കുടുങ്ങി സമാജ്‌വാദി പാര്‍ട്ടിയും. ഉത്തര്‍പ്രദേശിലെ സമാജ്‌വാദിപാര്‍ട്ടിയിലും ആഭ്യന്തരപ്രതിസന്ധി ഉടലെടുക്കുന്നതായിട്ടാണ് വിവരം. ലോക്‌സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമുള്ള സമാജ്‌വാദിപാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് അനേകര്‍ പോയോക്കാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇക്കാര്യത്തിലുള്ള സൂചനകള്‍ നല്‍കുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ്പാര്‍ട്ടി അദ്ധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ്. ഒട്ടേറെ എസ്പി നേതാക്കള്‍ ബഇശജപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്നാണ് അവകാശവാദം. എസ്.പി. നേതാരവ് രാംഗോപാല്‍ യാദവ് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തു നല്‍കിയതായും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദത്തെ രാംഗോപാല്‍ യാദവ് എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞദിവസം ശിവസേന ഉദ്ധവ് വിഭാഗവും പിളര്‍പ്പിനെ നേരിട്ടിരുന്നു. രണ്ടു പാര്‍ട്ടികളിലെയും ഒരു വിഭാഗം എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടികളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഉദ്ധവിന്റെ ഒമ്പത് ലോക്‌സഭാംഗങ്ങളില്‍ ആറുപേരാണ് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന ഷിന്‍ഡേ വിഭാഗത്തില്‍ ചേരാന്‍ നീക്കം നടത്തുന്നത്. ആറുപേരും പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയതോടെ ഇവര്‍ ഷിന്‍ഡേ പക്ഷത്ത് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
ഇതോടെ ഡല്‍ഹിയില്‍ ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഉദ്ധവ് വിഭാഗം. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 എം.പി.മാരാണ് എന്‍.സി.പി.ഐ. പാര്‍ട്ടിയുടെ ഭാഗമായത്. ഇക്കാര്യം കാട്ടി ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമാജ്‌വാദിപാര്‍ട്ടിയെ കൂടി ഇളക്കാനുള്ള ശ്രമം നടക്കുന്നത്. ലോക്‌സഭയില്‍ എസ്പിയ്ക്ക് 37 അംഗങ്ങളും രാജ്യസഭയില്‍ എട്ടുപേരുമാണ് ഉള്ളത്. പ്രാദേശികപാര്‍ട്ടികളെ പിളര്‍ത്തി പാര്‍ലമെന്റില്‍ തങ്ങള്‍ കൊണ്ടുവരുന്ന നിര്‍ണായകബില്ലുകള്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.






