
ബിര്‍മിങാം: വനിതകളുടെ ട്വന്റി20 ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും. എഡ്ജ്ബാസ്റ്റണില് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണി മുതലാണു മത്സരം.
പോരാട്ടങ്ങള്‍ക്കു പറ്റിയ കാലാവസ്ഥയിലാണ് ബിര്മിങാമിലും പരിസരത്തും. ഇന്ത്യന്‍ വനിതകളെ ഹര്‍മന്‍പ്രീത് കൗറും പാകിസ്താനെ സന ഫാതിമയും നയിക്കും.
ബൗളിങ് പരിശീലനത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റ സനയ്ക്ക് ഇന്നു കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ നിരയില്‍ പരുക്കുകള്‍ അലട്ടുന്നില്ല. യസ്തിക ഭാട്ടിയയോ ഭാരതി ഫുല്മാലിയോ പ്ലേയിങ് ഇലവനിലുണ്ടാകും. ബൗളര്‍മാരില്‍ കന്നിക്കാരി നന്ദിനി ശര്‍മയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ രേണുകാ സിങ്ങോ അരുദ്ധതി റെഡ്ഡിയോ പുറത്തിരിക്കും.
ഇന്ത്യ (സാധ്യതാ ടീം): സ്മൃതി മന്ദാന, ഷഫാലി വര്‍മ, യസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (നായിക), റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി/രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, നന്ദിനി ശര്‍മ.
പാകിസ്താന് (സാധ്യതാ ടീം): മുനീബ അലി, ഗുല്‍ ഫെറോസ, അയേഷ സഫര്‍, സായ്റ ജാബീന്‍, റമീന്‍ ഷമിം, അലിയ റിയാസ്, ഫാതിമ സന (നായിക), അയ്മന് ഫാതിമ, ഡയാന ബെയ്ഗ്, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍.
ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് വനിതകള്‍ നെതര്ലന്ഡ്്സിനെ നേരിടും. വൈകിട്ട് മൂന്ന് മുതലാണു മത്സരം. ഡച്ച് വനിതകള്‍ ആദ്യമായാണ് ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുന്നത്.
ബംഗ്ലാദേശ് (സാധ്യതാ ടീം): ദിലാര അക്തേര്, ജുറെയ ഫെര്‍ദൗസ്, ശോഭന മൊസാട്രി, നിഗര്‍ സുല്‍ത്താന, (നായിക), ഷോര്‍ണ അക്തേര്, ഷാര്‍മിന്‍ അക്തേര്, റിതു മോണി, റാബേയ ഖാന്, മാറുഫ അക്തേര്, ഫാരിഹ ട്രിന്‍സ, സഞ്ജിത അക്തേര്.
നെതര്‍ലന്‍ഡ്സ് (സാധ്യതാ ടീം): ഹീതര്‍ സീഗേഴ്സ്, ഫെബെ മോകന്ബോ, ബാബെറ്റ് ഡാ ലീഡ് (നായിക), സ്റ്റീറെ കാലിസ്, റോബിനെ റിജ്കെ, ഫെഡറിക് ഓവദിക്/ഐറിസ് വില്ലിങ്, സന്യ ഖുരാന, ഹന്ന ലാന്ധീര്, മൈര്തെ വാന്‍ ഡെന്‍ റാഡ്/കാരോലിന് ഡാ ലാങെ, സില്‍വര്‍ സീഗേഴ്സ്, ഇസബെല്‍ വാന്‍ ഡര് വോനിങ്.






