
ബോളിവുഡിലെ പ്രിയപ്പെട്ട നടനാണ് അനുപം ഖേര്‍. ഇപ്പോള്‍ ഭാര്യ കിരണ്‍ ഖേറിന്റെ 73-ാം ജന്മദിനത്തില് സമൂഹമാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. കിരണ്‍ ഖേറിനൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
'' പ്രിയപ്പെട്ട കിരണ്‍, നിനക്ക് ജന്മദിനാശംസകള്. ദൈവം നിനക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ദീര്‍ഘായുസ്സും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതവും നല്കി അനുഗ്രഹിക്കട്ടെ. എനിക്ക് നിന്നെ ഇപ്പോള്‍ ഏകദേശം 52 വര്‍ഷമായി അറിയാം അതില്‍ ഒട്ടനവധി വര്‍ഷങ്ങള്‍ ഒരു ആരാധകനായും, നിരവധി വര്‍ഷങ്ങള്‍ ഒരു സുഹൃത്തായും, കഴിഞ്ഞ 41 വര്‍ഷത്തോളമായി നിന്റെ ഭര്‍ത്താവായും. ജീവിതം നമ്മെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ പഠനത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാര്യം അത് തികച്ചും നിശബ്ദമായാണ് സംഭവിക്കുന്നത് എന്നതാണ്. ഒരു വ്യക്തിയില്‍ നിന്ന് നമ്മള് എന്താണ് പഠിച്ചതെന്ന് പലപ്പോഴും വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നമ്മള് തിരിച്ചറിയുക.
ഞാന്‍ കടന്നുപോന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, വാക്കുകളിലൂടെയല്ല, മറിച്ച് നീ നിന്റെ ജീവിതം ജീവിച്ചു കാണിച്ച രീതിയിലൂടെ ഞാന്‍ നിന്നില്‍ നിന്ന് എത്രമാത്രം പഠിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിനും, നിന്റെ കരുത്തിനും, സത്യസന്ധതയ്ക്കും, സൗഹൃദത്തിനും, നീ നിയായി തുടരുന്നതിനും നന്ദി. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു ജന്മദിനം ആഘോഷിക്കാം. എപ്പോഴും എന്റെ സ്നേഹവും പ്രാര്‍ത്ഥനകളും'', അനുപം ഖേര്‍ കുറിച്ചു.
1985 ഓഗസ്റ്റ് 26-നാണ് അനുപം ഖേറും കിരണും വിവാഹിതരായത്. ഇന്ത്യന്‍ സിനിമയില്‍ ഏറെ ആദരിക്കപ്പെടുന്ന ദമ്പതിമാരില്‍ ഒരാളാണ് അനുപും കിരണും. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പരസ്പരം ശക്തമായ പിന്തുണ നല്കാന് ഇരുവരും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.






