
തിരുവനന്തപുരം: ഭരണത്തിലും ഭരണത്തിന്റെ സുപ്രധാന സ്ഥാനങ്ങളിലുമൊക്കെ ഏതെങ്കിലും അവതാരങ്ങൾ കടന്നുവന്നിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിനോയ് വിശ്വത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇത്തരത്തിലുള്ള അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടോയെന്ന് ആദ്യം അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിലും ഭരണസ്ഥാനങ്ങളിലുമെല്ലാം അവതാരങ്ങളുടെ സ്വാധീനമുണ്ടായിട്ടുണ്ടോയെന്ന ബിനോയ് വിശ്വത്തിന്റെ അഭിപ്രായം തീർച്ചയായും അന്വേഷിക്കേണ്ടതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു അന്വേഷണം നല്ലതാണെന്നും അതിൽ തങ്ങളോടൊപ്പം നിന്ന എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






