
കൊച്ചി: നടി അന്‍സിബ ഹസനുമായുളള പ്രശ്നങ്ങള്‍ക്ക് പിന്നാലെ തനിക്കേതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുവെന്നുകാണിച്ച് നടി ലക്ഷ്മിപ്രിയ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ കുറ്റകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസിലാണ് നടി പരാതി നല്‍കിയത്.
സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അമപാനിക്കുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ ഭീകരമായ രീതിയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതാര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞാണ് താന്‍ പരാതി നല്‍കിയതെന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചു.






