
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. അഭിജിത് മണ്ഡൽ (36) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
വസായിൽ അഭിജിത് നടത്തുന്ന ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. 2023ലാണ് പെൺകുട്ടി അക്കാദമിയിൽ ചേർന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പലതവണയായി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായും പരാതിയിൽ പറയുന്നു. ആദ്യം സൗഹൃദപരമായി പെരുമാറി അടുപ്പം സ്ഥാപിച്ച ശേഷമാണ് ചൂഷണം നടത്തിയതെന്നും അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പീഡനത്തിനിരയാക്കിയതെന്നും ആരോപണമുണ്ട്.






