
തിരുവനന്തപുരം: പകർച്ചവ്യാധി ഭീതിയിൽ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ 41 പേർക്ക് ജീവൻ നഷ്ടമായി. ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേരും എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരുമാണ് മരിച്ചത്.
അഞ്ച് ദിവസം കൊണ്ട് പതിനായിരത്തിലധികം പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. ഇതിനോടകം 135 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിൽ 59 പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.






