ബോസ്റ്റണ്‍: സി ഗ്രൂപ്പ് മത്സരത്തില്‍ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് സ്കോട്ട്ലന്‍ഡ് ഫുട്ബോള്‍ ലോകകപ്പിലെ തിരിച്ചു വരവ് ഗംഭീരമാക്കി. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ജോണ്‍ മക്ഗിന്നാണു ഗോളടിച്ചത്്. 36 വര്‍ഷത്തിനു ശേഷമാണ് സ്കോട്ട്ലന്‍ഡ് ലോകകപ്പില്‍ ജയിക്കുന്നത്. മത്സരത്തിന്റെ ആദ്യ വിസില്‍ മുതല്‍ തന്നെ സ്കോട്ട്ലന്‍ഡും ഹെയ്തിയും ആക്രമണം തുടങ്ങി. സമ്മര്‍ദങ്ങളെ അതിജീവിച്ച് സ്കോട്ട്ലന്‍ഡ് മുന്നിലെത്തി. മിഡ്ഫീല്‍ഡര്‍ ജോണ്‍ മക്ഗിനാണ് ടീമിന് വേണ്ടി പന്ത് വലയിലെത്തിച്ചത്. സ്കോട്ലാന്ഡിനായി ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും മക്ഗിന്‍ കുറിച്ചു.
31 വയസും 238 ദിവസവും പ്രായവുമുള്ളപ്പോഴാണു താരത്തിന്റെ നേട്ടം. 1982 ലോകകപ്പില്‍ 31 വയസും 103 ദിവസവും പ്രായമുള്ളപ്പോള്‍ ഗോളടിച്ച കെന്നി ഡാല്‍ഗ്ലിഷിന്റെ റെക്കോഡാണു തകര്‍ന്നത്. ഗോള്‍ വീണതോടെ ഹെയ്തി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. രണ്ടാം പകുതിയില്‍ മികച്ച ചില അവസരങ്ങളുമായി ഹെയ്തി ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. 36 വര്‍ഷത്തിന് ശേഷമാണ് സ്കോട്ലാന്ഡ് ലോകകപ്പില്‍ ജയിക്കുന്നത്.






