വാന്‍കൂവര്‍: ഓസ്ട്രേലിയയ്ക്കായി കന്നി ലോകകപ്പ് മത്സരം കളിച്ച തമിഴ് വംശജന് നിഷാന്‍ വേലുപ്പിള്ള.
തുര്‍ക്കിക്കെതിരേ നടന്ന മത്സരത്തിന്റെ 61-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയാണു നിഷാന്‍ ചരിത്രം കുറിച്ചത്. നിഷാന്റെ പിതാവ് ശ്രീലങ്കയില്‍ വേരുകളുള്ള തമിഴ് വംശജനാണ്. മാതാവ് ഗിലിയന് വേലുപ്പിള്ള ആംഗ്ലോ- ഇന്ത്യനാണ്.
ഓസീസിന് 2-0 ത്തിനു മുന്നിട്ടു നില്ക്കുമ്പോള് പ്രതിരോധത്തിനു കരുത്തു കൂട്ടാനാണ് 25 വയസുകാരനായെ നിഷാനെ കളത്തിലിറക്കിയത്. മെല്‍ബണ്‍ വിക്ടറിക്കായി 128 കളികളില്‍നിന്ന് 19 ഗോളടിച്ച നിഷാന്‍ ഓസീസിന്റെ അണ്ടര്‍ 23 ടീമില്‍ കളിച്ചു. 2024 ലാണു ദേശീയ ടീമിലെത്തിയത്്. ചൈനയ്ക്കെതിരേ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച് അരങ്ങേറി. മത്സരത്തില്‍ ഒരു ഗോളുമടിച്ചു.






