
ഡള്ളാസ്: കുഞ്ഞന്മാരായ കുറസാവോയെ ഗോൾമഴയിൽ മുക്കി ഫിഫ ലോകകപ്പിന്റെ ചരിത്രതാളുകളിൽ പുതിയ റെക്കോർഡ് കുറിച്ച് ജർമ്മനി. ഇന്നലെ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് നാല് വട്ട ചാമ്പ്യന്മാരായ ജർമ്മനി ചരിത്രവിജയം നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ദേശീയ ടീമെന്ന പദവി ഇനി ജർമ്മനിക്ക് സ്വന്തം. ആകെ 239 ഗോളുകളാണ് അവർ ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഫുട്ബോൾ ചരിത്രത്തിലെ തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽക്കൂടി ഉറപ്പിച്ച ജർമ്മനി, 238 ഗോളുകൾ നേടിയിരുന്ന ബ്രസീലിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിൽ 1950-ൽ മാത്രമാണ് ജർമ്മനിക്ക് കളിക്കാൻ കഴിയാതെ പോയത്; ബാക്കിയെല്ലാ പതിപ്പുകളിലും അവർ തങ്ങളുടെ സാന്നിധ്യം സ്വർണ്ണലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും മികച്ച പ്രകടനം ജര്‍മ്മനി നടത്തിയത് 1954 ലായിരുന്നു. സ്വിറ്റ്സർലൻഡ് ലോകകപ്പിൽ 25 ഗോളുകൾ അടിച്ചുകൂട്ടിയാണ് ജർമ്മനി അന്ന് കിരീടമുയർത്തിയത്. അതേ ജര്‍മ്മനി 2018 ല്‍ ഏറ്റവും മോശം പ്രകടനവും നടത്തി. റഷ്യൻ ലോകകപ്പിൽ വെറും 2 ഗോളുകൾ മാത്രം നേടാനായ ജർമ്മൻ പട ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ലോകകപ്പിൽ ഇതുവരെ 131 ഗോളുകൾ മാത്രമാണ് ജർമ്മനി പ്രതിരോധം വഴങ്ങിയിട്ടുള്ളത്.
നിലവിലെ ആകെ ഗോൾ നിലയിൽ ജർമ്മനിക്ക് തൊട്ടുപിന്നിൽ 238 ഗോളുകളുമായി ബ്രസീലും, 152 ഗോളുകളുമായി അർജന്റീനയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 16 ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയാണ് ജർമ്മനിയുടെ ആകെ ഗോളുകളിൽ 16 എണ്ണവും ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററായ ക്ലോസെയുടെ വകയാണ്. ഗെർഡ് മുള്ളർ – 14, യൂർഗൻ ക്ലിൻസ്മാൻ – 11, ഹെൽമുട്ട് റാൻ – 10, തോമസ് മുള്ളർ – 10, ഉവ് സീലർ, കാൾ-ഹെയ്ൻസ് റുമെനിഗെ – 9 വീതം എന്നിങ്ങനെയാണ് മറ്റ് ജര്‍മ്മന്‍ താരങ്ങളുടെ പ്രകടനം.
ഒരു ലോകകപ്പ് മത്സരത്തിൽ ഏഴോ അതിലധികമോ ഗോളുകൾ പിറന്ന ചരിത്ര നിമിഷങ്ങളിൽ മൂന്നാം തവണയാണ് ജർമ്മനി പങ്കാളിയാകുന്നത്. ജർമ്മൻ ഫുട്ബോളിന്റെ ആക്രമണ ശൈലി വ്യക്തമാക്കുന്ന ആ മൂന്ന് മത്സരങ്ങൾ ഇവയാണ്: കുറാസോവയ്ക്ക് എതിരേ ഇന്നലെ നേടിയ വമ്പന്‍ ജയത്തിന് മുമ്പ് 2014 ല്‍ ബ്രസീലിന്റെ മണ്ണിൽ വെച്ച് അവരെ 7-1 ന് സെമിഫൈനലിൽ തകർത്ത ചരിത്ര മത്സരം. 2002 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയെ 8–0 ന് സൗദി അറേബ്യയെയും ജര്‍മ്മനി തകര്‍ത്തുവിട്ടിരുന്നു.






