
മോഡലിംഗിലൂടെ തുടക്കം കുറിച്ച് പിന്നീട് ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് മൗനി റോയ്. ‘നാഗിന്’ എന്ന സീരിയലാണ് മൗനിയെ പ്രേക്ഷകപ്രിയങ്കരിയാക്കിയത്. കഥക് നർത്തകി കൂടിയായ മൗനി ബിഗ് സ്ക്രീനിലും മികച്ച കഥാപാത്രങ്ങള്‍ നല്കി മൗനി തിളങ്ങിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മൗനിയും മലയാളിയും ബിസിനസ്സുമാനുമായ സൂരജ് നമ്പ്യാരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പിരിയുകയാണെന്ന് രണ്ടാളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
മൗനിയും ഭര്‍ത്താവ് സൂരജ് നമ്പ്യാരും പിരിയുന്ന എന്ന അഭ്യൂഹങ്ങൾ വന്ന ശേഷം ദിഷയുടെ പേര് ഇവര്‍ക്കിടയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. മൗനിയും ദിഷയും സ്വവര്‍ഗാനുരാഗികളാണെന്നാണ് വാര്‍ത്ത വന്നത്. എന്നാലതല്ല തങ്ങള്‍ക്കിടയിലെ പ്രശ്നമെന്ന് സൂരജ് പിന്നീട് സോഷ്യല്‍മീഡിയയിലൂടെ കുറിച്ചിരുന്നു. പക്ഷേ അന്നും മൗനി റോയ് മൗനം പാലിക്കുകയാണ് ചെയ്തത്. താനും ദിഷയും തമ്മിലുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്താനോ സാധൂകരിക്കാനോ മൗനി ശ്രമിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആദ്യമായി മൗനം വെടിയുകയാണ് മൗനി റോയ്. ദിഷ പഠാനിയുമായി തനിക്കുള്ളത് വളരെ അടുത്ത സൗഹൃദം മാത്രമാണെന്നും, അതിനപ്പുറമുള്ള വ്യാഖ്യാനങ്ങൾ അനാവശ്യമാണെന്നുമാണ് മൗനി കുറിച്ചത്. ഏറ്റവും സുന്ദരിയായ സഹോദരിയെന്നാണ് മൗനി ദിഷയെക്കുറിച്ച് കുറിച്ചത്.
‘‘ബെല്ല, ഗോകു, ചിച്ചി, ജാസ്മിൻ, കീറ്റ, ദോ റോ റോ എന്നീ പെറ്റുകളുടെ മമ്മ... എന്റെ ഏറ്റവും സുന്ദരിയായ സഹോദരി...ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിനക്ക് ജന്മദിനാശംസകൾ നേരുന്നു...ഹേയ് പിറന്നാൾ പെൺകുട്ടി, ഏത് ഭൂഖണ്ഡത്തിലായാലും സ്ഥലത്തിലായാലും നിനക്ക് ക്രമരഹിതമായി ഒരു നൃത്തം ചെയ്യാൻ കഴിയും.. നിന്നെ സ്നേഹിക്കുന്നു...നീ ഉദ്ദേശിക്കുന്ന അതേ ഗ്രേസോടെയും ധൈര്യത്തോടെയും പ്രകാശത്തോടെയും കൂടി സ്വതന്ത്രമായും മനോഹരമായും പറക്കുന്നത് ഒരിക്കലും നിർത്താതിരിക്കട്ടെ...
ജന്മദിനാശംസകൾ ഡി, പോകുന്നിടത്തെല്ലാം അല്പം മാന്ത്രികതയുമായി പോകുന്ന അപൂർവം ചിലരിൽ ഒരാളാണ് നീ. ജീവിതം ഏറ്റവും മനോഹരമായ രീതിയിൽ നിന്നെ അത്ഭുതപ്പെടുത്തട്ടെ, നിന്റെ ഹൃദയം എപ്പോഴും അത്ഭുതങ്ങൾ നിറഞ്ഞതാകട്ടെ, പ്രപഞ്ചം നിനക്ക് അനുകൂലമായി ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കട്ടെ...’’ എന്നാണ് ഗൃഹാതുരത്വമുണർത്തുന്ന ദിഷയുടെ ചിത്രങ്ങളും വീഡിയോകളും ദിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഹൃദയംഗമമായ സന്ദേശങ്ങളും പങ്കിട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മൗനി റോയ് കുറിച്ചത്. ദിഷയുമായി താൻ പ്രണയത്തിലാണെന്നും, താൻ സ്വവർഗാനുരാഗിയാണെന്നുമുള്ള രീതിയിൽ ഉയർന്നുവന്ന പ്രചാരണങ്ങളാണ് ദിഷയുടെ ബര്‍ത്ത്ഡേ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മൗനി തള്ളിക്കളഞ്ഞത്.
സെലിബ്രിറ്റികള്‍ക്കിടയില്‍ സൗഹൃദം കുറയുന്ന ഇക്കാലത്ത് മൗനി റോയിയും ദിഷ പഠാനിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം മുന്‍പും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും അവരുടെ യാത്രകളുടെയും ആഘോഷങ്ങളുടെയും അവിസ്മരണീയ നിമിഷങ്ങളും രണ്ടാളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ തനിക്കൊപ്പം നിൽക്കുന്ന ഉറ്റസുഹൃത്താണ് ദിഷയെന്നും, ഇത്തരമൊരു പരിശുദ്ധമായ സൗഹൃദത്തെ വളച്ചൊടിക്കുന്നത് വേദനിപ്പിക്കുന്നതാണെന്നും മൗനി അടുത്തിടെ ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു. യഥാർത്ഥ സൗഹൃദങ്ങളെ മാനിക്കാൻ പഠിക്കണമെന്നും, വെറും സെൻസേഷണൽ വാർത്തകൾക്കായി ഇത്തരം അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം തുറന്നു കുറിച്ചു.
നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് നടി മൗനി റോയ്യും ബിസിനസുകാരനും മലയാളിയുമായ സൂരജ് നമ്പ്യാരും വിവാഹമോചിതരാവുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. പരസ്പര ധാരണയിലാണ് തങ്ങള്‍ പിരിയുന്നതെന്നും ഇരുവരും വ്യക്തമാക്കി.






