
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ പാർട്ടി സ്വീകരിച്ച നടപടി സസ്പെൻഷനിൽ ഒതുങ്ങി. കടുത്ത നടപടി സ്വീകരിക്കാതെയാണ് പാർട്ടി മുന്നോട്ടുപോയത്.
പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാർട്ടി സമ്മർദത്തിന് വഴങ്ങിയെന്ന സൂചനയാണ് പുറത്തുവരുന്നത്. പല കാര്യങ്ങളും തുറന്നുപറയുമെന്നും ആത്മകഥ എഴുതുമെന്നും സുഹൃത്തുക്കളോട് നടത്തിയ സംഭാഷണങ്ങളിൽ പത്മകുമാർ സൂചിപ്പിച്ചിരുന്നുവെന്നാണ് വിവരം.
അതേസമയം, പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ശക്തമായ നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നേതാക്കൾ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയായിരുന്നു.






